കീഴല്ലൂര് ഗ്രാമപഞ്ചായത്ത് - ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കീഴല്ലൂര് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രധാന പരിപാടികളുടെ വിവരങ്ങൾ:
അതിഥി തൊഴിലാളികള്ക്കുള്ള ബോധവൽക്കരണ ക്ലാസ്സ്
കീഴല്ലൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ 05/08/2026 ന് വെള്ളിയാംപറമ്പിൽ വെച്ച് അതിഥി തൊഴിലാളികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പരിപാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & നർക്കോട്ടിക് സ്ക്വാഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പുരുഷോത്തമൻ ചിറമ്മൽ ആരോഗ്യവും ശുചിത്വവും,സാംക്രമിക രോഗം പ്രതിരോധം ,ലഹരി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലർക്ക് സജീഷ് കുമാർ കെ അദ്ധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദിജിൽ എ. എൻ സ്വാഗതം പറഞ്ഞു.