ഓപ്പറേഷന്‍ തൂഫാന്‍ 2.0 പഞ്ചായത്ത് തല ഉദ്ഘാടനം

ഓപ്പറേഷന്‍ തൂഫാന്‍ 2.0 സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് 28/09/2026 ന് പഞ്ചായത്ത് തല ഉദ്ഘാടനം കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വികസകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ടി രുധീഷിന്‍റെ അധ്യക്ഷതയില്‍  വൈസ്  പ്രസിഡണ്ട് ശ്രീമതി വനജാക്ഷി വി വി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ശ്രീ.നൌഷാദ് മൂപ്പന്‍ (എസ്.ഐ മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍) കീഴല്ലൂര്‍ഗ്രാമപഞ്ചായത്ത് ഹാളില്‍  ലഹരി ബോധവകത്കരണ ക്ലാസ്സ് നടത്തി. അതിനോടനുബന്ധിച്ച്  ലഹരി വിരുദ്ധ പ്രതിജ്ഞയും തൂഫാൻ പതാക ഉയർത്തലും തൂഫാൻ വാരിയേഴ്സിനുള്ള  ബാഡ്ജ് വിതരണവും നടത്തി.

തൂഫാന്‍
  • ഓപ്പറേഷന്‍ തൂഫാന്‍ 2.0 ലഹരി ബോധവകത്കരണ ക്ലാസ്സ്