ഗ്രാമപഞ്ചായത്ത് ഭൂപടം

തദ്ദേശ സ്വയംഭരണവകുപ്പ് ഡയറക്ടര്‍ (റൂറല്‍) 07/09/2024 ലെ 2888-ാം നമ്പര്‍  അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ 06/09/2024 ലെ എല്‍ എസ്ജിഡി/പിഡി/24269/2024ഇഇആർ1 നമ്പർ വിജ്ഞാപന പ്രകാരം,  കണ്ണൂർ ജില്ലയിലെ കീഴല്ലൂർ  ഗ്രാമപഞ്ചായത്തിൽ  നേരിട്ടുള്ള തിരലഞ്ഞടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുലട എണ്ണം 16  ആയി നിശ്ചയിച്ചിട്ടുള്ളതും, അതിന്‍റെ അടിസ്ഥാനത്തിൽ പ്രസ്തുത ഗ്രാമ പഞ്ചായത്തിനെ അത്രയും നിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നതിനും, അപ്രകാരമുള്ള നിയോജക മണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കുന്നതിനുമുള്ള കരട് നിർദ്ദേശങ്ങൾ 18.11.2024 തീയതിയിലെ എസ് ഡിസി/995/2024/എസ് ഡിസി6 നമ്പർ വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതും; പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നൽകുന്നതിന് 4.12.2024 വരെ സമയം അനുവദിക്കുകയും അപ്രകാരം  ലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷണ വിധേയമാക്കുകയും പരാതിക്കാരെ മുഖദാവിൽ കേൾക്കുകയും അവ പരിഗണിച്ച് തീർപ്പാക്കുകയും ചെയ്തിട്ടുള്ളതാകയാൽ; 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 10-ാം വകുപ്പ് പ്രകാരം  കീഴല്ലൂർ ഗ്രാമ പഞ്ചായത്തിനെ  ഇതിനോടൊപ്പം ചേര്‍ത്തിട്ടുള്ള പട്ടികയിൽ കാണിച്ചിരിക്കും പ്രകാരം  16 നിയോജകമണ്ഡലങ്ങളായി വിഭജിച്ച് അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നു.

  • NOTIFICATION FOR WARD MAP DELIMITATION