പ്രഥമ ആയുഷ് കായകല്പ അവാര്‍ഡ്
ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിചരണം, അണുബാധാ നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തി സംസ്ഥാന തല പരിശോധന സമിതിയാണ് അവാർഡ് നിർണയിച്ചത്.
കീഴല്ലൂർ ഹോമിയോ ഡിസ്പെൻസറി 94.58% മാർക്കുമായി രണ്ടാം സ്ഥാനവും സമാശ്വാസ സമ്മാനമായ 30000/- രൂപയും അവാർഡും പ്രശസ്തിപത്രവും നേടി.
പഞ്ചായത്തിൻ്റെയും ജീവനക്കാരുടെയും നാട്ടുകാരുടെയും ആത്മാർഥ പരിശ്രമമാണ് ആശുപത്രിയെ ഈ നേട്ടത്തിന് അർഹമാക്കിയത്.
രോഗീ പരിചരണത്തിനും മരുന്നുവിതരണത്തിനും കടലാസ് രഹിത ഓൺലൈൻ സംവിധാനം , സ്ഥാപനത്തിലും പഞ്ചായത്തിലെ വിവിധ യോഗ ക്ലബ്ബുകളിലും യോഗ പരിശീലനം, കിടപ്പു രോഗികൾക്കായുള്ള പാലിയേറ്റീവ് ഗൃഹസന്ദർശന പദ്ധതി, നിരവധി മെഡിക്കൽ ക്യാമ്പുകൾ- രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, IMAGE മുഖാന്തിരമുള്ള മാലിന്യ സംസ്കരണം, സ്ഥാപനത്തിൽ യോഗ ഹാൾ - ഔഷധ സസ്യ ഉദ്യാനം -വായന മൂല - ബോധവൽക്കരണ IEC കോർണർ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കിയതാണ് സ്ഥാപനത്തിൻ്റെ പുരസ്കാരനേട്ടത്തിന് പിന്നിൽ.
നിരവധി രോഗികൾ ആശ്രയിക്കുന്ന കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറയിലെ ഈ ആരോഗ്യ സ്ഥാപനം
ഈ വർഷം NABH സർട്ടിഫിക്കേഷനും പൂർത്തിയാക്കുന്നതിലൂടെ ദേശീയ നിലവാരത്തിലെത്തും.