2025-26 വാർഷിക പദ്ധതികളുടെ നിർവഹണത്തിലും ഫണ്ട് വിനിയോഗത്തിലും ജില്ലാതലത്തിൽ രണ്ടാം സ്ഥാനം
അംഗീകാരത്തിൻറെ തിളക്കത്തിൽ കീഴല്ലൂർ ഗ്രാമപഞ്ചായത്ത്: ജില്ലാ ആസൂത്രണ സമിതിയുടെ ആദരം
2025-26 വാർഷിക പദ്ധതികളുടെ നിർവഹണത്തിലും ഫണ്ട് വിനിയോഗത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച കീഴല്ലൂർ ഗ്രാമപഞ്ചായത്തിന് ജില്ലാ ആസൂത്രണ സമിതിയുടെ(DPC) അഭിമാനകരമായ അനുമോദനം. കൃത്യമായ ആസൂത്രണവും സമയബന്ധിതമായ പദ്ധതി നിർവഹണവും വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കിടയിൽ മാതൃകയാവാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചു.2026 ജൂലൈ മൂന്നാം തീയതി ചേർന്ന് ആസൂത്രണ സമിതി യോഗത്തിൽ വെച്ചാണ് ഗ്രാമപഞ്ചായത്തിന് ആദരവ് സമർപ്പിച്ചത്. ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി സജീവൻ, സെക്രട്ടറി അജി.എസ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.ഈ നേട്ടം കൈവരിക്കുന്നതിന് പ്രവർത്തിച്ച മുഴുവൻ നിർവഹണ ഉദ്യോഗസ്ഥർക്കും ഗ്രാമപഞ്ചായത്ത് ജീവനക്കാർക്കും പ്രസിഡൻറ് നന്ദി രേഖപ്പെടുത്തി. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ ലഭിച്ച അവാർഡിനു പുറമെയാണ് ഈ നേട്ടവും ഗ്രാമപഞ്ചായത്തിനെ തേടിയെത്തിയത്.